എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന് കൊവിഡ് ഇല്ല; ഫലം നെഗറ്റീവ്

കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എല്‍ടിസിക്ക് ഒരു ക്ലബിന്റെ ഭാരവാഹികള്‍ കളക്ടറുടെ സാന്നിധ്യത്തില്‍ സാധന സാമഗ്രികള്‍ കൈമാറിയിരുന്നു.

വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്. ഭാരവാഹികളിലൊരാള്‍ക്ക് കൊവിഡ് ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് കളക്ടര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും പരിശോധനയ്ക്ക് വിധേയനാവുകയുമായിരുന്നു. ഇതുവരെ നിലനിന്ന ആശങ്കകള്‍ക്കുമാണ് ഇതോടെ അവസാനമായത്.

Exit mobile version