‘കര്‍ണാടക സ്വദേശിയായ ഞാന്‍ മലയാളി ആയി മാറിയത് അസി. കളക്ടറായി എറണാകുളത്തു നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴാണ്’ പടിയിറങ്ങും മുന്‍പേ എസ് സുഹാസിന്റെ കുറിപ്പ്

S Suhas collector | Bignewslive

കൊച്ചി: പടിയിറങ്ങും മുന്‍പേ നന്ദി പറഞ്ഞും സ്‌നേഹ കുറിപ്പുമായി എറണാകുളം കളക്ടര്‍ എസ് സുഹാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഹൃദയം തൊട്ട കുറിപ്പുമായി രംഗത്തെത്തിയത്. കര്‍ണാടക സ്വദേശിയായ ഞാന്‍ മലയാളി ആയി മാറിയത് 2013ല്‍ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോളാണ് അദ്ദേഹം കുറിക്കുന്നു.

അന്നുമുതല്‍ എറണാകുളത്തോടുള്ള എന്റെ സ്‌നേഹത്തിന്റെ പ്രതിഫലനം എന്നോണം ഞാന്‍ ഇവിടെത്തന്നെ സബ് കളക്ടര്‍ ആയി, അതിനു ശേഷം കുറച്ചു നാള്‍ തിരുവന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടര്‍ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വര്‍ഷം, വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു നിങ്ങളുടെ കളക്ടര്‍ ആയി. കഴിഞ്ഞ കാലങ്ങളില്‍ ഒക്കെയും നിങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി ഞാന്‍ കരുതുന്നുവെന്നും സുഹാസ് കുറിച്ചു.

തിരക്കുകള്‍ മൂലം മറുപടികള്‍ പലപ്പോഴും അയക്കുവാന്‍ സാധിച്ചില്ലെങ്കിലും നിങ്ങള്‍ മുഖപുസ്തകത്തിലൂടെ അറിയിച്ച – ശ്രദ്ധയില്‍ പെടുത്തിയ കാര്യങ്ങളില്‍ പരിഹാരം കാണുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് .
വയനാട്ടുകാര്‍ നല്‍കിയ സ്‌നേഹത്തിന്റെ പരിലാളനയില്‍ നിന്നും തിരക്കിട്ട 2018 വെള്ളപ്പൊക്കം നേരിടാന്‍ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങള്‍ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാന്‍ സാധിച്ചതും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു . വയനാട്ടില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ലഭിച്ച അനുഭവ സമ്പത്തും സ്‌നേഹവുമായി എറണാകുളത്തു 2019 ജൂണ്‍ 20നു ചുമതല ഏറ്റെടുത്തപ്പോള്‍ മുതല്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹവും , അര്‍പ്പിച്ച വിശ്വാസവും പൂര്‍ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ എന്നില്‍ വിശ്വാസം ഏല്പിച്ചു നല്‍കിയ ചുമതല പൂര്‍ണമനസോടെ ഉത്തരവാദിത്വത്തോടെയും വിശ്വാസത്തോടെയും ഇന്ന് വരെ ചെയ്തിട്ടുണ്ട്, അത് നാളെയും തുടരും. എന്റെ പ്രവര്‍ത്തനങ്ങളുടെ വിജയം എന്റെ മാത്രം വിജയമായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല , മറിച്ചു തോളോട് തോള്‍ ചേര്‍ന്ന് എന്റെ ഒപ്പം പ്രവര്‍ത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കക്ഷി രാഷ്രീയഭേദമില്ലാതെ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ – നന്ദിയെന്നും സുഹാസ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ പിന്‍ഗാമി ആയി ഇന്ന് ചുമതല ഏല്‍ക്കുന്ന ജാഫര്‍ മാലിക്കിനും തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കണമേയെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും മറുപടിയായി രണ്ടു വാക്കു മാത്രം ‘നന്ദി ‘ ‘ സ്‌നേഹം ‘.
ഇതൊക്കെയാണെങ്കിലും ഒരു കാര്യം മറക്കേണ്ടാ…കൊറോണയില്‍ നിന്നും നാട് പൂര്‍ണമായി മുക്തമാകുന്നതുവരെ ,തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ടവരെ ,
കർണാടക സ്വദേശിയായ ഞാൻ മലയാളി ആയി മാറിയത് 2013ൽ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോളാണ് . അന്നുമുതൽ എറണാകുളത്തോടുള്ള എന്റെ സ്നേഹത്തിന്റെ പ്രതിഫലനം എന്നോണം ഞാൻ ഇവിടെത്തന്നെ സബ് കളക്ടർ ആയി, അതിനു ശേഷം കുറച്ചു നാൾ തിരുവന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടർ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വർഷം, വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു നിങ്ങളുടെ കളക്ടർ ആയി. കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും നിങ്ങളെ സേവിക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി ഞാൻ കരുതുന്നു.
തിരക്കുകൾ മൂലം മറുപടികൾ പലപ്പോഴും അയക്കുവാൻ സാധിച്ചില്ലെങ്കിലും നിങ്ങൾ മുഖപുസ്തകത്തിലൂടെ അറിയിച്ച – ശ്രദ്ധയിൽ പെടുത്തിയ കാര്യങ്ങളിൽ പരിഹാരം കാണുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .
വയനാട്ടുകാർ നൽകിയ സ്നേഹത്തിന്റെ പരിലാളനയിൽ നിന്നും തിരക്കിട്ട 2018 വെള്ളപ്പൊക്കം നേരിടാൻ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങൾ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു . വയനാട്ടിൽ നിന്നും ആലപ്പുഴയിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും സ്നേഹവുമായി എറണാകുളത്തു 2019 ജൂൺ 20നു ചുമതല ഏറ്റെടുത്തപ്പോൾ മുതൽ നിങ്ങൾ നൽകിയ സ്നേഹവും , അർപ്പിച്ച വിശ്വാസവും പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .
ബഹു . സർക്കാർ എന്നിൽ വിശ്വാസം ഏല്പിച്ചു നൽകിയ ചുമതല പൂർണമനസോടെ ഉത്തരവാദിത്വത്തോടെയും വിശ്വാസത്തോടെയും ഇന്ന് വരെ ചെയ്തിട്ടുണ്ട് , അത് നാളെയും തുടരും.
എന്റെ പ്രവർത്തനങ്ങളുടെ വിജയം എന്റെ മാത്രം വിജയമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല , മറിച്ചു തോളോട് തോൾ ചേർന്ന് എന്റെ ഒപ്പം പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും
കക്ഷി രാഷ്രീയഭേദമില്ലാതെ പ്രവർത്തിച്ച ജനപ്രതിനിധികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ – നന്ദി .
എന്റെ പിൻഗാമി ആയി ഇന്ന് ചുമതല ഏൽക്കുന്ന ശ്രീ. ജാഫർ മാലിക്കിനും തുടർന്നും എല്ലാ പിന്തുണയും നൽകണമേയെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും മറുപടിയായി രണ്ടു വാക്കു മാത്രം “നന്ദി ” ” സ്നേഹം “.
ഇതൊക്കെയാണെങ്കിലും ഒരു കാര്യം മറക്കേണ്ടാ…കൊറോണയിൽ നിന്നും നാട് പൂർണമായി മുക്തമാകുന്നതുവരെ ,തുടർന്നും SMS ( Sanitise Mask Social Distance )
നിങ്ങളുടെ സ്വന്തം
സുഹാസ്
#ernakulam
#alappuzha
#wayanad
#thankyouErnakulam

Exit mobile version