മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. പിസിആര്‍ ടെസ്റ്റിലാണ് മന്ത്രിയുടെ മകന് രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക വസതിയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിലായിരുന്നു. അതേസമയം മന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഞാന്‍ ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞാനടക്കമുള്ളവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

Exit mobile version