തൊഴിലാളികള്‍ക്ക് കൊവിഡ്; തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് അടച്ചു

തൃശൂര്‍: രണ്ടു തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് അടച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മാര്ക്കറ്റ് അടച്ചിടാന് തീരുമാനിച്ചത്. അതേസമയം ജില്ലയില്‍ ഇന്നലെ 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. 46 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്.ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വാര്‍ഡുകളെ ഇന്നലെ കണ്ടയ്‌ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 വാര്‍ഡ്/ഡിവിഷനുകളാണ് കണ്ടെയ്‌ന്മെന്റ് സോണാക്കിയത്.

പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, വടക്കാഞ്ചേരി നഗരസഭയിലെ 15ാം ഡിവിഷന്‍, കൊടകര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാര്‍ഡുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ രണ്ട്, എട്ട്, 14 വാര്‍ഡുകള്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.

അതേസമയം, കുന്നംകുളം നഗരസഭയിലെ 11, 19, 22, 25 ഡിവിഷനുകള്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ നാല്, 14 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 21 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് ഇടങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

Exit mobile version