കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ നഗരസഭ ഓഫീസ് താല്ക്കാലികമായി അടയ്ക്കും

തൃശ്ശൂര്‍: കൂടുതല്‍ ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭയുടെ പ്രധാന ഓഫീസ് താല്‍ക്കാലികമായി അടയ്ക്കും. പുതിയതായി നാല് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധന നാളെ നടത്തും.

ജില്ലയില്‍ ഇന്ന് 30 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 09 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 08 പേര്‍ രോഗബാധിതരായി. മിണാലൂര്‍ ക്ലസ്റ്റര്‍ 01, ചാലക്കുടി ക്ലസ്റ്റര്‍ 06, പട്ടാമ്പി ക്ലസ്റ്റര്‍ 01, മങ്കര ക്ലസ്റ്റര്‍ 01 എന്നിങ്ങനെയാണ് കണക്ക്.

രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി.63 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 483 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Exit mobile version