ന്യൂജെൻ ട്രെൻഡിനൊപ്പം ചേർന്ന് ‘ഓൾഡ് ജെൻ’ സരോജിനിയമ്മ; പ്രായത്തെ തോൽപ്പിച്ച് ‘ മാസ് ഇൻഡ്രോ’ പോസ്റ്റിലൂടെ താരമായി

കൊച്ചി: ലോക്ക്ഡൗൺ കാലത്തിനു പിന്നാലെ സോഷ്യൽമീഡിയയിൽ വൈറലായ സംഭവമാണ് ഇൻട്രോ പോസ്റ്റുകൾ. പുറത്തിറങ്ങി ആളുകളെ കണ്ടുമുട്ടുന്നത് ബുദ്ധിമുട്ടായതിനാൽ ഫേസ്ബുക്കിലൂടെ പരസ്പരം പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കൽ പതിവായിരിക്കുകയാണല്ലോ. ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ട്രെൻഡായ ‘ഇൻട്രോ’ പോസ്റ്റിലൂടെ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു മുത്തശ്ശിയാണ്. പ്രായത്തെ തോൽപ്പിച്ചുകൊണ്ട് ഈ മുത്തശ്ശി ന്യൂജെൻ ട്രെൻഡിനൊപ്പം ചേർന്നപ്പോൾ സോഷ്യൽമീഡിയ ഒന്നടങ്കം അതേറ്റെടുക്കുകയായിരുന്നു.

ഫേസ്ബുക്കിലുള്ള മലയാളികൾ ഒന്നടങ്കം തന്നെ അംഗങ്ങളായ വേൾഡ് മലയാളി സർക്കിൾ (ഡബ്ല്യുഎംസി) എന്ന ഗ്രൂപ്പിലാണ് ബി സരോജിനിയമ്മ എന്ന 91കാരി താരമായത്. പ്രായത്തെ തന്നെ തോൽപ്പിച്ച് ട്രെൻഡിനൊപ്പം കൂടിയ സരോജിനിയമ്മക്ക് വൻ വരവേൽപ്പാണ് ഗ്രൂപ്പിൽ. ഒമ്പത് മക്കളും 18 ചെറുമക്കളും 15 പേരക്കുട്ടികളും സരോജിനിയമ്മക്കുണ്ട്. ട്രെൻഡ് എന്തായാലും ഇപ്പോൾ വിശ്രമജീവിതത്തിലാണെന്ന് ഇവർ പോസ്റ്റിൽ പറയുന്നു. ഇതിലും വലിയ മാസ് ഇൻട്രോ ഗ്രൂപ്പിൽ വേറെ വരാനില്ലെന്നാണ് പലരും കമന്റിൽ അഭിപ്രായപ്പെടുന്നത്.

Exit mobile version