അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കരമന നദിയുടെ കരകളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: അരുവിക്കര ഡാം ഷട്ടറുകള്‍ തുറന്നു. കരമന നദിയുടെ ഇരുകരകളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും കരമന നദിയില്‍ നീരൊഴുക്ക് വര്‍ധിക്കും എന്നതിനാല്‍ നദിയില്‍ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

അരുവിക്കര ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. 30 സെന്റി.മീ ആണ് ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശങ്ങളില്‍ പരക്കെ മഴ പെയ്യുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനാലുമാണ് നടപടി. നേരത്തെ രണ്ടാം നമ്പര്‍ ഷട്ടര്‍ 60 സെന്റി.മീ ഉയര്‍ത്തിയിരുന്നു.

Exit mobile version