ജീവനക്കാര്‍ക്ക് കൊവിഡ്; ചാലക്കുടി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

ചാലക്കുടി: ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ചാലക്കുടി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് നടപടി. ജീനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനവും നിര്‍ത്തി

ആകെ 36 ജീവനക്കാരാണ് ഫയര്‍ സ്റ്റേഷനില്‍ ഉള്ളത്. ഇതില്‍ 19 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് വന്നത്. ഇതില്‍ തന്നെ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ സ്റ്റേഷനിലെ അഞ്ച് ജീവനക്കാര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ജോലികള്‍ സമീപത്തുള്ള ചാലക്കുടി, പുതുക്കാടി സ്റ്റേഷനുകള്‍ നിര്‍വഹിക്കും. അതേസമയം ഇരിങ്ങാലക്കുട സ്റ്റേഷന്‍ അടച്ചിട്ടില്ല. ഇവിടെ തന്നെയാണ് രണ്ട് ജീവനക്കാര്‍ ക്വാറന്റീനില്‍ കഴിയുക. ഡ്രൈവര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം, വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോകളും അടച്ചു.

എക്‌സൈസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്‌സൈസ് ഓഫീസുകള്‍ അടച്ചു. കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം മഞ്ചേരി കോടതികളുടെ പ്രവര്‍ത്തനവും നിര്‍ത്തിയിരുന്നു.

Exit mobile version