തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാകുന്നു; രണ്ട് പോലീസുകാര്‍ക്ക് കൂടി രോഗം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും രോഗം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പൂന്തുറയില്‍ ജോലി ചെയ്ത, എ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് ഇതില്‍ ഒരാള്‍. ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറെ കൂടാതെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൂടാതെ ചാല സര്‍ക്കിളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ കൊവിഡ് നിരീക്ഷണത്തിലാണ്. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.

തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 206 കേസുകള്‍ സമ്പര്‍ക്കം മൂലമാണ്. ഇതില്‍ പതിനാറ് പേരുടെ രോഗ ഉറവിടം അവ്യക്തമാണ്.

Exit mobile version