കേരളം സൂപ്പര്‍ സ്പ്രെഡിനടുത്ത്: സമൂഹ വ്യാപനത്തിലേക്ക് കടക്കാതെ നിയന്ത്രിക്കണം; സുരക്ഷാ മുന്‍കരുതലുകളില്‍ വീഴ്ച പാടില്ല, മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ സൂപ്പര്‍ സ്പ്രെഡ് അടുത്തായിക്കഴിഞ്ഞു,
സുരക്ഷാ മുന്‍ കരുതലുകളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്തിന്റെ പേരിലായാലും സമരങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള സമരം കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സൂപ്പര്‍ സ്പ്രെഡ് എന്നത് സമൂഹ വ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള അവസ്ഥയാണ്. ഇനി വരാനിരിക്കുന്ന സമൂഹ വ്യാപനമാണ്. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിച്ചുവരികയാണ്. ഇന്ന് മാത്രം 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ 416 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 204 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Exit mobile version