സ്വപ്‌ന സുരേഷിന്റേയും സന്ദീപ് നായരുടേയും കസ്റ്റഡി കാലാവധി നീട്ടി; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി എൻഐഎ കോടതി നീട്ടി. നാലു ദിവസത്തേക്കു കൂടിയാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡി നീട്ടിയിരിക്കുന്നത്.

ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇരുവരെയും വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ഇവരുടെ ജാമ്യഹർജിയും അന്നുതന്നെ പരിഗണിക്കും.

അതേസമയം, സരിത്തിനെ ജയിലിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്ത് ഒരു ഇടവേളയ്ക്ക് ശേഷം കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നിയമം അനുവദിക്കുന്നുണ്ട്. ഇതിനിടെ എൻഐഎ അന്വേഷണ സംഘം സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പു തുടരുകയാണ്.

Exit mobile version