‘കാറോടിച്ചത് ബാലഭാസ്‌കര്‍, അപകടത്തിന് കാരണം അലക്ഷ്യമായ ഡ്രൈവിങ്ങും’ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍

കൊച്ചി: കാറോടിച്ചത് ബാലഭാസ്‌കര്‍ ആണെന്നും, അപകടത്തിന് കാരണമായത് അലക്ഷ്യമായ ഡ്രൈവിംഗ് ആണെന്നും ആരോപിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആക്സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെയാണ് അര്‍ജുന്‍ സമീപിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി. ബാലഭാസ്‌കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങാണ് അപകടകാരണമെന്ന് അര്‍ജുന്‍ പറയുന്നു. അതേസമയം, അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതിനെ മറികടന്നാണ് അര്‍ജുന്റെ വാദം.

ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. എന്നാല്‍ പിന്‍സീറ്റിലാണ് താനിരുന്നതെന്നാണ് അര്‍ജുനും വാദിക്കുന്നു. ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്‍ജുന്‍ തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്‍ജുന്‍ എതിര്‍ കക്ഷിയാക്കിയിട്ടുള്ളത്.

Exit mobile version