സ്വർണ്ണക്കടത്ത്: മലപ്പുറം സ്വദേശിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; പണം മുടക്കിയത് ഇയാളെന്ന് കസ്റ്റംസ്

മലപ്പുറം: സ്വർണ്ണം കടത്തിയ കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കൂട്ടൂരങ്ങാടി സ്വദേശി അബ്ദുൾ ഹമീദിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. വീട്ടിലെ കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ കസ്റ്റംസ് പരിശോധിക്കുകയാണ്. വീട്ടിലുള്ളവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുന്നുമുണ്ട്.

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മുതൽമുടക്കിയ ആളാണ് അബ്ദുൾ ഹമീദെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. കടത്തിക്കൊണ്ടുവന്ന സ്വർണം വിറ്റഴിക്കുന്നതിലും ഇയാൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.

പഴയിടത്ത് അബൂബക്കർ എന്നയാളുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്. ഇയാളും സ്വർണ്ണക്കടത്തിനായി മുതൽമുടക്കിയിരുന്നു എന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വർണ്ണ കടത്ത് സംബന്ധിച്ച് മലപ്പുറം കേന്ദ്രീകരിച്ച് കസ്റ്റംസ് വിശദമായ അന്വേണമാണ് നടത്തുന്നത്.

Exit mobile version