ചാരിറ്റിയുടെ മറവില്‍ പണം തട്ടുന്നവരെ പൂട്ടാന്‍ ആളൂര്‍ വക്കീലും റെഡി, കേരളത്തിലെ നന്മ മരങ്ങള്‍ വീഴും

തിരുവനന്തപുരം; ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളാണ് ഇന്ന് കേരളത്തിലെ ചര്‍ച്ച വിഷയം. സമൂഹത്തിലെ ചിലര്‍ നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായി മാറുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അജു കെ മധു എന്ന യുവാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ഇദ്ദേഹം ഈ വിഷയമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി നിരവധി വക്കീലന്മാരെ സമീപിച്ചിരുന്നു. എന്നാല്‍ ആരും തന്നെ ഇത്തരത്തിലൊരു കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ അജു പ്രശസ്ത ക്രിമിനല്‍ ലോയറായ ആളൂര്‍ ബിജു ആന്റണിയെ സമീപിച്ചു.

ചാരിറ്റിയുടെ മറവില്‍ പാവപ്പെട്ട ആള്‍ക്കാരെ കരുവാക്കി പണം തട്ടുന്ന ഒരു മാഫിയ തന്നെ കേരളത്തിലുണ്ടെന്ന് അജു പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോടാണ് അജു ഇക്കാര്യം പറഞ്ഞത്. ഹോസ്പിറ്റല്‍ അധികൃതരും ഇത്തരക്കാരുമായി ഒരു ലിങ്കുണ്ടെന്നും ചികിത്സയ്ക്ക് പണമില്ലാത്ത മറ്റ് വഴികളില്ലാത്ത പാവപ്പെട്ടവരെ സഹായിക്കാനെന്ന വ്യാജേന എത്തി സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റുകളിട്ട് പണം തട്ടുകയാണ് ഇത്തരം തട്ടുപ്പുകാര്‍ ചെയ്യുന്നതെന്നും അജു പറയുന്നു.

ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ചാരിറ്റി പ്രവര്‍ത്തന്തതിന്റെ മറവില്‍ തട്ടിപ്പുനടത്തുന്നവര്‍ക്ക് പാവപ്പെട്ട രോഗികളെ കാണിച്ചു കൊടുക്കുകയും ശേഷം സഹായിക്കാനെന്ന വ്യാജേനെ ഇവര്‍ അവിടെയെത്തി അവരെ മുതലെടുക്കുകയും ചെയ്യുന്നു. ചികിത്സയ്ക്ക് സഹായിക്കണമെന്ന് കാശിന് നിവൃത്തിയില്ലാത്തവരെ കൊണ്ട് പറയിപ്പിക്കുകയും ശേഷം ഇവരുടെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.

ഈ വീഡിയോ കാണുന്ന നല്ല മനസ്സുള്ള നാട്ടുകാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഇവര്‍ക്കായി നല്‍കും. സാധാരണക്കാര്‍ ഇടുന്ന ഈ പൈസ ഒരു ജോലിക്കും കൂലിക്കും പോകാത്ത തട്ടിപ്പുകാര്‍ ശരീരം വിയര്‍ക്കാതെ കൈക്കലാക്കും. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരവധിയാണ്. ഇതൊന്നും ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. വലിയ മാഫിയ തന്നെയാണ് ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നുവെന്ന് അജു പറയുന്നു.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും അന്വേഷിക്കേണ്ടതും അനിവാര്യമാണെന്ന് തോന്നിയതോടെയാണ് താന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൈമാറിയതെന്നും അജു വ്യക്തമാക്കി. ശേഷം ഇന്ത്യയിലെ തന്നെ മികച്ച ക്രിമിനല്‍ ലോയര്‍ ആയ ആളൂരിനെ സമീപിച്ചു.

അദ്ദേഹത്തില്‍ നിന്നും നിയമോപദേശം തേടി. കൂറേ വക്കീലന്മാരെ കണ്ടിരുന്നെങ്കിലും എല്ലാവര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ പേടിയായിരുന്നു. എന്നാല്‍ ഒരു ഭയവും കാണിക്കാതെ ആളൂര്‍ പൂര്‍ണ പിന്തുണ അറിയിച്ചെന്നും നിയമോപദേശവും ആത്മധൈര്യവും നല്‍കിയെന്നും അജു കൂട്ടിച്ചേര്‍ത്തു.

Exit mobile version