സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; ഇതുവരെ പ്ലാസ്മ നല്‍കിയത് 50ലധികം രോഗമുക്തര്‍, 200 ലധികം പേര്‍ സന്നദ്ധത അറിയിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര്‍ കൂടി പ്ലാസ്മാ തെറാപ്പിയിലൂടെ രോഗമുക്തി നേടി വീട്ടിലേയ്ക്ക് മടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ഈ രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനായി കൊവിഡ് മുക്തരായ 22 പേര്‍ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കില്‍ ഇതുവരെ അമ്പതിലധികം രോഗമുക്തര്‍ പ്ലാസ്മ നല്‍കി.

ഇനിയും ഇരുന്നൂറോളം പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗിക്ക് മഞ്ചേരിയില്‍ നിന്ന് പ്ലാസ്മ എത്തിച്ചു നല്‍കിയെന്നും മുഖ്യമന്ത്രി പറയുന്നു.

Exit mobile version