കൊവിഡ് 19; മഹാരാഷ്ട്രയില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കി

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കി. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്. സംസ്ഥാനത്ത് പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും പരിശോധന നടത്തുക എന്നാണ് ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചത്.

അതേസമയം ഈ മാസം അവസാനം ആകുമ്പോഴേക്കും സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 42,000 എത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ മഹാരാഷ്ട്രയില്‍ 5652 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 269 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 21394 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1409 പേര്‍ക്കാണ്. 680ലധികം പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 681 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഗുജറാത്തില്‍ 2407 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2248, തമിഴ്നാട്-1629, മധ്യപ്രദേശ്-1592, രാജസ്ഥാന്‍-1890, ഉത്തര്‍പ്രദേശ്-1449, തെലങ്കാന-945 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

Exit mobile version