ഡല്‍ഹിക്ക് പിന്നാലെ കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി നടപ്പാക്കാനൊരുങ്ങി ബിഹാറും

പാറ്റ്‌ന: ഡല്‍ഹിക്ക് പിന്നാലെ കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി നടപ്പാക്കാനൊരുങ്ങി ബിഹാറും. പാറ്റ്‌ന എയിംസില്‍ പ്ലാസ്മ തെറാപ്പി നടത്തുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് ബിഹാര്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചത്. കൊവിഡ് ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി.

ബിഹാറില്‍ ഇന്ന് 47 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 223 ആയി. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്മ തെറാപ്പി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമെന്നാണ്് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കിയത്. ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല് കൊവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കിവരുന്നുണ്ടെന്നും ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് പുറത്തുവരുന്നതെന്നുമാണ് കെജരിവാള്‍ പറഞ്ഞത്. കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിട്ടുള്ളത്.

Exit mobile version