കൊവിഡില്‍ ജീവന്‍ രക്ഷിക്കാന്‍ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്, മറ്റ് ചികിത്സകള്‍ തേടാതിരിക്കൂ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് വ്യപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവന്‍ രക്ഷിക്കാന് അലോപ്പതി ചികിത്സ തന്നെയാണ് നല്ലത്, കൊവിഡിന് മറ്റ് ചികിത്സകള്‍ തേടരുതെന്നും മുഖ്യമന്ത്രി പറയുന്നു. പ്രായം കുറഞ്ഞവര്‍ മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ പഠനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

” പ്രായം കുറഞ്ഞവര്‍ മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ പഠനം വേണം. 14 ദിവസം നിരീക്ഷണം കഴിഞ്ഞ ശേഷമാണ് ഇവര്‍ക്ക് രോഗലക്ഷണം കണ്ടത്. ഒരാള്‍ അലോപ്പതി ചികിത്സയിലേക്ക് പോകാതെ മറ്റൊരു ചികിത്സ തേടി. പെട്ടെന്ന് ജീവന്‍ രക്ഷിക്കാന്‍ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നതാണ് നല്ലതാവുക. ഒരാള്‍ ആ രീതിയിലാണ് മരണമടഞ്ഞത്. തൊട്ടടുത്തയാള്‍ വേറെ ചികിത്സയ്ക്ക് പോയില്ല. എന്നാല്‍ മരണമടഞ്ഞു. ഈ രണ്ട് സംഭവവും പരിശോധിക്കാന്‍ വിദഗദ്ധ സമിതിക്ക് നിര്‍ദ്ദേശം നല്‍കി.

Exit mobile version