കൊവിഡ് ആശങ്കകൾക്കിടയിൽ കൈവിടാതെ സർക്കാർ; മൂന്നാം ഘട്ട ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകൾ ഒരു വർഷത്തിനുള്ളിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനവും സാമ്പത്തിക തിരിച്ചടികളും ജനങ്ങളെ പ്രയാസത്തിലാക്കിയിരിക്കെ കൈവിടാതെ കേരള സർക്കാർ. മൂന്നാം ഘട്ട ലൈഫ് മിഷൻ പദ്ധതി ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് ആശങ്കകൾക്കിടയിലും ലൈഫ് മിഷന്റെ സന്ദേശം ജനങ്ങൾ ഏറ്റെടുക്കുന്നത് പ്രതീക്ഷ നൽകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഒരുലക്ഷം കുടുംബങ്ങൾക്ക് ഒരുവർഷത്തിനുള്ളിൽ വീട് നിർമ്മിച്ചുനൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

കോട്ടയം എരുമേലി ജമാഅത്തിന്റെ നേതൃത്വത്തിൽ നോമ്പുകാലത്തെ സംഭാവനകൊണ്ട് വാങ്ങിയ 55 സെന്റ് ലൈഫ് മിഷനായി നൽകി. അതിൽനിന്ന് മൂന്നു സെന്റ് വീതം 12 ഗുണഭോക്താക്കൾക്ക് വീതിച്ചു നൽകും. ഏഴ് സെന്റ് പൊതുആവശ്യങ്ങൾക്ക് മാറ്റിവയ്ക്കും.

അയ്മനം പഞ്ചായത്തിലെ കോട്ടയം റോട്ടറി ഇന്റർനാഷണൽ ആറുലക്ഷം രൂപവീതം ചെലവുവരുന്ന 18 വീട് ലൈഫ് ഗുണഭോക്താക്കൾക്ക് നിർമിച്ചുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version