എംജി സര്‍വകലാശാല കൊല്ലം ചവറ ഗവണ്‍മെന്റ് കോളേജില്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു, എറണാകുളത്തെ പരീക്ഷാ കേന്ദ്രവും മാറ്റി

കൊല്ലം: എംജി സര്‍വകലാശാല കൊല്ലം ചവറ ഗവണ്‍മെന്റ് കോളേജില്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചതായി അറിയിച്ചു. കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷ കേന്ദ്രത്തിലെ പരീക്ഷകളും മാറ്റി വെച്ചിരുന്നു

അതേസമയം എംജി സര്‍വകലാശാല എറണാകുളത്തെ പരീക്ഷാ കേന്ദ്രവും മാറ്റിയിട്ടുണ്ട്. കൊച്ചിന്‍ കോളേജില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ തൃക്കാക്കര ഭാരത് മാതാ കോളേജില്‍ പരീക്ഷ എഴുതണമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ക്രമീകരണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Exit mobile version