വിവാദ കവിത മോഷണം..! ദീപ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ

തിരുവനന്തപുരം: വിവാദ കവിത മോഷണ സംഭവവുമായി ബന്ധപ്പെട്ട് എഴുത്താകാരിയും അധ്യാപികയുമായ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം തേടുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ വ്യക്തമാക്കി. അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ വിശദമാക്കി.

യുവകവി എസ് കലേഷിന്റെ കവിതയിലെ വരികള്‍ ദീപ മോഷ്ടിച്ചെന്നാണ് ആരോപണം. എകെപിസിടിഎ മാസികയില് ദീപ പ്രസിദ്ധീകരിച്ച കവിത തന്റേതെന്ന് പറഞ്ഞായിരുന്നു എസ് കലേഷ്് രംഗത്തെത്തിയത്. കവിത കലേഷിന്റേതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ തെറ്റ് ഏറ്റുപറഞ്ഞ് കലേഷിനോട് മാപ്പ് ചോദിച്ചതായി ദീപ പറഞ്ഞിരുന്നു. അതേസമയം ദീപയ്ക്ക് കവിത അയച്ചുകൊടുത്ത ശ്രീചിത്തിരനും കലേഷിനോട് പരസ്യമാപ്പ് പറഞ്ഞിരുന്നു. സ്വന്തം കവിത മറ്റൊരാളുടെ പേരില്‍ വരുമ്പോള്‍ കവിയായ കലേഷിനുണ്ടായ മാനസികപ്രയാസത്തിനും അപമാനത്തിനും അതിരില്ല. അതിന് നിര്‍വ്യാജ്യം മാപ്പു ചോദിക്കുന്നുവെന്ന് ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍, തനിക്ക് മാപ്പല്ല കൃത്യമായ മറുപടിയാണ് വേണ്ടതെന്നായിരുന്നു കലേഷിന്റെ പ്രതികരണം. തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചതിന് മറുപടി പറയണമെന്നും കലേഷ് വ്യക്തമാക്കി.

Exit mobile version