വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്; പരാതിപ്പെട്ട് ഭാര്യ; ഒടുവിൽ അറസ്റ്റ്; സംഭവം കടുത്തുരുത്തിയിൽ

വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്; വിവാഹത്തിന് മുമ്പ് പീഡിപ്പിച്ചിരുന്നെന്ന് പരാതിപ്പെട്ട് ഭാര്യ

lady hide face

കടുത്തുരുത്തി: വിവാഹമോചനെ ആവശ്യപ്പെട്ട ഭർത്താവിനെതിരെ കേസ് കൊടുത്ത് ഭാര്യ. വിവാഹത്തിനുമുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ചെന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ് അറുന്നൂറ്റിമംഗലം സ്വദേശിയായ ഭർത്താവിനെ അറസ്റ്റു ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതിക്ക് 17 വയസ്സുള്ളപ്പോൾ ഇതര സമുദായക്കാരനായ യുവാവുമായി അടുപ്പത്തിലായി. പ്രായപൂർത്തിയായപ്പോൾ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് വിദേശത്തേക്കുപോയ യുവാവ് ഇടയ്ക്ക് നാട്ടിലെത്തിയെങ്കിലും യുവതിയുമായി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല.

പിന്നീട് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തിയതോടെ പ്രായപൂർത്തിയാകുന്നതിനു മുമ്പേ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കാണിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version