ശബരിമല; സെക്രട്ടറിയേറ്റിനുമുന്നില്‍ ബിജെപി സമരം ഇന്നുമുതല്‍

ഇന്നലെ കൊച്ചിയിലെത്തിയ എംപിമാരുടെ നാലംഗ സംഘമാണ് ഇന്ന് രാവിലെ പത്തരക്ക് സമരം ഉദ്ഘാടനം ചെയ്യുക

തിരുവനന്തപുരം: ശബരിമല നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിലുള്ള ബിജെപി സമരം ഇന്ന് ആരംഭിക്കും. ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം തുടങ്ങുന്നത്.

ഇന്നലെ കൊച്ചിയിലെത്തിയ എംപിമാരുടെ നാലംഗ സംഘമാണ് ഇന്ന് രാവിലെ പത്തരക്ക് സമരം ഉദ്ഘാടനം ചെയ്യുക. എംപിമാരുടെ സംഘം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി കെ സുരേന്ദ്രനെ കാണ്ടതിനു ശേഷമാണ് സമരം ആരംഭിക്കുക.

Exit mobile version