ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഗര്‍ഭിണികളായ രണ്ട് യുവതികളുടെ ഉറവിടവും അവ്യക്തം, ആലപ്പുഴയില്‍ അതീവ ജാഗ്രത

ആലപ്പുഴ: ആലപ്പുഴ ജില്ലയിലും ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഗര്‍ഭിണികളായ രണ്ട് യുവതികളുടെ ഉറവിടവും അവ്യക്തമാണ്. തുറവൂര്‍, പട്ടണക്കാട് സ്വദേശികളായ യുവതികള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.

രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിനിയുടെ ഭര്‍ത്താവും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആറാട്ടുപുഴ സ്വദേശിനിയുടെ ഭര്‍ത്താവും മത്സ്യത്തൊഴിലാളികളാണ്. ഇരുവര്‍ക്കും നിരവധിയാളുകളുമായി സമ്പര്‍ക്കമുണ്ടെന്ന് ജില്ലാഭരണകൂടം കണ്ടെത്തി.

ഇതേ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിട്ടുണ്ട്. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പ്രദേശങ്ങളില്‍ കൊവിഡ് പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Exit mobile version