ആക്രി വിറ്റും മീന്‍ വില്‍പ്പന നടത്തിയും സമാഹരിച്ചത് 1.6 കോടി രൂപ; തുക കൊവിഡ് ദുരിതാശ്വാസത്തിന് നല്‍കി ഡിവൈഎഫ്‌ഐ, കൂട്ടായ്മയ്ക്ക് കൈയ്യടി

കണ്ണൂര്‍: സംസ്ഥാനത്തെ കീഴടക്കി കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1.6 കോടി രൂപ നല്‍കി ഡിവൈഎഫ്‌ഐ. ആക്രി വിറ്റും മീന്‍വില്‍പ്പന നടത്തിയാണ് പണം സ്വരൂപിച്ചത് എന്നത് മറ്റൊരു മാതൃക കൂടിയാണ്. ജില്ലാ കമ്മിറ്റി, ജില്ലയിലെ കീഴ്ഘടകങ്ങള്‍ വഴി സമാഹരിച്ച 16009197 രൂപ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജീഷ് ഏറ്റുവാങ്ങി.

പഴയ പത്രങ്ങള്‍, മാസികകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ തുടങ്ങിയ ആക്രി സാധനങ്ങള്‍ സമാഹരിച്ചാണു ഡിവൈഎഫ്‌ഐ വില്‍പന നടത്തിയത്. പ്രാദേശിക വിഭവങ്ങളായ ചക്ക, തേങ്ങ, മാങ്ങ, പച്ചക്കറി എന്നിവ വിറ്റും കരകൗശല വസ്തുക്കളും ശില്‍പങ്ങളും ശേഖരിച്ചു വിറ്റും പണം സമാഹരിച്ചു. ഇതിനു പുറമെ, പണം കണ്ടെത്താന്‍ മീന്‍ വില്‍പനയും കിണര്‍ ശുചീകരണവും ഉള്‍പ്പെടെയുള്ള ജോലികള്‍ക്കിറങ്ങുകയും ചെയ്തു. ഇത്തരത്തില്‍ സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്.

ഡിവൈഎഫ്്‌ഐ പ്രവര്‍ത്തകര്‍ സ്വന്തം വരുമാനത്തില്‍നിന്ന് ഒരു ദിവസത്തെ വേതനം നല്‍കുകയും ചെയ്തു. തുക കൈമാറുന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍, ജില്ലാ പ്രസിഡന്റ് മനു തോമസ്, ട്രഷറര്‍ എം വിജിന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരിന്‍ ശശി, പിപി ഷാജിര്‍, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.

ബ്ലോക്ക് കമ്മിറ്റികളുടെ വിഹിതം;

പെരിങ്ങോം – 850085 ∙പയ്യന്നൂർ – 1351000 ∙മാടായി – 1007811 ∙ആലക്കോട് – 350000 ∙തളിപ്പറമ്പ്-1144225 ∙ശ്രീകണ്ഠാപുരം-519810 ∙മയ്യിൽ-444444 ∙പാപ്പിനിശ്ശേരി – 728000 ∙കണ്ണൂർ – 738504 ∙എടക്കാട് -650000 ∙അഞ്ചരക്കണ്ടി – 510566 ∙പിണറായി -1104936 ∙തലശ്ശേരി-1701843 ∙പാനൂർ – 1000000 ∙കൂത്തുപറമ്പ്- 1200000 ∙മട്ടന്നൂർ – 1000123 ∙ഇരിട്ടി – 1300000 ∙പേരാവൂർ – 407850 ∙ആകെ – 16009197.

Exit mobile version