കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് കണ്ട് പട്ടി കുരച്ച് ബഹളം കൂട്ടി; കൂട് തകര്‍ത്ത് കാട്ടാനയുടെ ‘പ്രതികാരം’

കണ്ണൂര്‍: കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയുടെ കൂട് തകര്‍ത്ത് കാട്ടാനയുടെ പ്രതികാരം. ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ നായ കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു.

ദേഷ്യം പൂണ്ട് പട്ടിയുള്ള കൂട് തള്ളി മറിച്ചിടുകയായിരുന്നു. വാഴപടവില്‍ സേവ്യറിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയാണ് വീട്ടു മുറ്റത്തെ കൂട്ടില്‍ കിടന്ന പട്ടിയെ അക്രമിച്ചത്. നിരത്താതെയുള്ള കുര കേട്ട ദേഷ്യം പിടിച്ച കാട്ടാന വീട്ടുമുറ്റത്തെത്തിയാണ് പട്ടിക്കൂട് തകര്‍ത്തത്. വീടിന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് പട്ടിക്കൂട് ഉണ്ടായിരുന്നത്. കൂടിന്റെ പലക തകര്‍ന്നുണ്ടായ വിടവിലൂടെ പട്ടി പുറത്ത് ചാടി ഓടി രക്ഷപ്പെടുകയും ചെയ്തു.

Exit mobile version