പൊന്നും പണവും വേണ്ട: പ്രിയതമയുടെ ആഗ്രഹം പ്രകാരം മഹറായി ക്യാമറ സമ്മാനിച്ച് വരന്‍

കോഴിക്കോട്: പൊന്നും പണവും വേണ്ട, പ്രിയതമയുടെ ആഗ്രഹം പ്രകാരം
മഹറായി ക്യാമറ നല്‍കി വരന്‍. കോഴിക്കോട് വാഴക്കാട് സ്വദേശിയായ ജവാദാണ് വധു ഹുസ്‌നയ്ക്ക് മഹറായി ക്യാമറ സമ്മാനിച്ചത്.

സോണിയുടെ a7iii ഫുള്‍ ഫ്രെയിം ക്യാമറയാണ് നല്‍കിയത്. ഫോട്ടോഗ്രഫിയോടുള്ള അതിയായ ആഗ്രഹം മൂലമാണ് ഹുസ്‌ന വ്യത്യസ്തമായ ആവശ്യം ഉന്നയിച്ചത്.

മീഡിയവണിലെ മള്‍ട്ടിമീഡിയ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറാണ് ജവാദ്. മള്‍ട്ടിമീഡിയ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ഹുസ്‌ന അബ്ദുല്‍ ലത്തീഫ്. കൊടുവള്ളി കരുവമ്പൊയില്‍ സ്വദേശിനിയാണ്. വാഴക്കാട് ആക്കോട് സ്വദേശിയാണ് ജവാദ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം.

Exit mobile version