അട്ടപ്പാടി ഊരുകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ടിവിയും തയ്യല്‍ മെഷീനും അടക്കം സഹായം എത്തിച്ചു നല്‍കി

പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിച്ചു നല്‍കി സന്തോഷ് പണ്ഡിറ്റ്. ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും, തയ്യില്‍ മെഷീനുകളും സന്തോഷ് പണ്ഡിറ്റ് നല്‍കി. കൂടാതെ ഊരിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറിയും പലചരക്കും നല്‍കി. സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇത് ഒന്നാംഘട്ടം മാത്രമാണെന്നും അധികം വൈകാതെ കുറച്ച് സഹായങ്ങള്‍ കൂടി ചെയ്യണമെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു. ഇതിന് മുമ്പും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സഹായം എത്തിച്ചു നല്‍കിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.

ഫേസ്ബുക്ക് പോസ്റ്റ്;

Dear facebook family,
ഞാന്‍ കുറച്ച് ദിവസങ്ങളിലായ് അട്ടപ്പാടി, പാലക്കാട് മേഖലകളില്‍ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനായുള്ള പര്യടനത്തിലാണ്. അട്ടപ്പാടിയിലെ ചില ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് TV യും, തയ്യില്‍ മെഷീനുകളും, ഊരിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി, പലചരക്കും നല്‍കി. (ഇത് ഒന്നാംഘട്ടം മാത്രമാണ്. അധികം വൈകാതെ, എന്റെ അവസ്ഥ മെച്ചപ്പെട്ടാല്‍ ഉടനെ, വീണ്ടും വന്ന് കുറേ കാര്യങ്ങള്‍ കൂടി ചെയ്യണം.)

ഒരു ഗാനത്തിലൂടെ ലക്ഷ കണക്കിന് ആരാധകരെ ഉണ്ടാക്കിയ അട്ടപ്പാടിയുടെ സ്വന്തം നെഞ്ചമ്മയെ വീണ്ടും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി .

ഇനി ഒരാഴ്ചത്തെ മലപ്പുറം, വയനാട് ജില്ലാ പര്യടനങ്ങള്‍ തുടരുന്നു.

(നന്ദി…രമേശേട്ട, ഷാലു ജി, പ്രമോഷ് ജി, മണികണ്ഠന്‍ ജി, രജ്ജ9 ജി അട്ടപ്പാടിയിലെ നല്ലവരായ നാട്ടുകാര്‍..)

Pl comment by Santhosh Pandit

Exit mobile version