ചെന്നായയുടെ ആക്രമണം, പുലര്‍ച്ചെ കടയില്‍ നിന്നും പാല് വാങ്ങി മടങ്ങുകയായിരുന്നയാള്‍ക്ക് പരിക്ക്, നാട്ടുകാര്‍ ഭീതിയില്‍

പുനലൂര്‍: ചെന്നായയുടെ ആക്രമണത്തില്‍ തെന്മലയില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വിജയന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. വീടിന് സമീപത്ത് പതുങ്ങിനിന്ന ചെന്നായ് വിജയന്റെ ദേഹത്തേക്ക് ചാടിവീണ് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്ക് പറ്റിയ വിജയനെ നാട്ടുകാരെത്തിയാണ് രക്ഷിച്ചത്.

പുലര്‍ച്ചെ പാല് വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിജയന് നേരെ ചെന്നായുടെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് പതുങ്ങിനിന്ന ചെന്നായ് വിജയന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. വിജയന്‍ നിലവിളിക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ചെന്നായയുടെ മുന്നില്‍ നിന്നും വിജയനെ രക്ഷിച്ചത്.

കഴുത്തിന് പരിക്ക് പറ്റിയ വിജയനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വിജയനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ നാട്ടുകാര്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെന്നായയെ പിടികൂടി. പിന്നീട് സ്ഥലത്ത് പരിശോധന നടത്തി. കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള സ്ഥലത്ത് ചെന്നായ് എത്തിയത് നാട്ടുകാരെ ഭീതിയിലാക്കിയുണ്ട്. ഈഭാഗത്ത് നേരത്തെ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

Exit mobile version