വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല, അംഗനവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത്; ശ്രീനിവാസന് ഹരീഷ് പേരടിയുടെ മറുപടി

കൊച്ചി: അംഗന്‍വാടി അധ്യാപികമാരെ അടച്ചാക്ഷേപിച്ച നടന്‍ ശ്രീനിവാസന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. നമ്മുടെ അംഗനവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍..അവര്‍ കുട്ടികളുടെ മനശാസത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ? എന്ന് ഹരിഷ് പേരടി ചോദിക്കുന്നു.

കുറെ വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അംഗനവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് …അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്…അത് വലിയ സഹനവും സമരവുമാണ്..തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാള്‍ വലിയ സംഘര്‍ഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്…

ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗനവാടിയിലെ അമ്മമാര്‍ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാന്‍ ആരോഗ്യ പ്രവര്‍ത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്…കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അംഗനവാടി അമ്മമാര്‍ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണെന്ന് ഹരീഷ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമ്മുടെ അംഗനവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കൂറെ വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അംഗനവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് …അവർക്ക് ഭക്ഷണം കൊടുക്കുന്നത്…അത് വലിയ സഹനവും സമരവുമാണ്..തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്…ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗനവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്…കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അംഗനവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്…

Exit mobile version