എറണാകുളം ജില്ലയില്‍ ഒരു പോലീസുകാരന് കൂടി കൊവിഡ്; സമ്പര്‍ക്ക ലിസ്റ്റിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു പോലീസുകാരന് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇയാളുടെ സമ്പര്‍ക്ക ലിസ്റ്റിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു. ജസ്റ്റിസ് സുനില്‍ തോമസാണ് ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പോലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയിരുന്നു. ഇയാള്‍ കൊണ്ടുവന്ന രേഖകള്‍ ജഡ്ജി പരിശോധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് സുനില്‍ തോമസ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച പോലീസുകാരന്‍ വിജിലന്‍സ് ഓഫിസിലും പോയിരുന്നു. ഇതേതുടര്‍ന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കമുള്ളവരും ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച പോലീസുദ്യോഗസ്ഥനൊപ്പം ജോലി ചെയ്ത പോലീസുകാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version