കോവിഡ് ഇല്ലാത്തവരെ കൊണ്ടുവരാനായി സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേഡ് വിമാനങ്ങള്‍: മറ്റുള്ളവരും മാതൃക പിന്തുടരണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേഡ് വിമാനങ്ങള്‍ കോവിഡ് ഇല്ലാത്ത പ്രവാസികളെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് ചാര്‍ട്ടേഡ് വിമാനക്കമ്പനികളും ഇതേ മാതൃക പിന്തുടരണം.

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പിസിആര്‍ ടെസ്റ്റിന് സൗകര്യമില്ലെങ്കില്‍ ആന്റിബോഡി ടെസ്റ്റ് നടത്തണം. ആന്റിബോഡി ടെസ്റ്റിന് ചെലവ് കുറവാണ്. യാത്രക്കാര്‍ക്ക് ഉചിതമായ ടെസ്റ്റാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗമുള്ളവരേയും ഇല്ലാത്തവരേയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാനാവില്ല. പാവപ്പെട്ടവര്‍ക്ക് കേന്ദ്രം ഇടപെട്ട് എംബസി വഴി കോവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കണം.

ഖത്തറില്‍ നിന്നുള്ളവര്‍ക്ക് പരിശോധന വേണ്ട. ഖത്തറില്‍ കോവിഡ് ഇല്ലാത്തവരെ മാത്രമേ വിമാനത്താവളങ്ങളില്‍ പ്രവേശിപ്പിക്കൂ. അതുകൊണ്ട് ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version