ആദ്യം തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍, ഇപ്പോള്‍ നാവികസേനയുടെ അഭിമാനവും, ഊര്‍ജവും; മാതൃകയും പ്രചോദനവുമായി മലപ്പുറത്തിന്റെ പ്രിയങ്കരന്‍ ജി അശോക് കുമാര്‍

എടപ്പാള്‍: നാവികസേനയ്ക്ക് പുതിയ ഊര്‍ജം നല്‍കുന്നതില്‍ പ്രധാനിയായി എടപ്പാള്‍ സ്വദേശി ജി അശോക് കുമാര്‍. കൊവിഡ് കാലത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തുക്കാനും മരുന്നും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കാനും സജീവമായി രംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ് നാവിക സേന. ആ സേനയ്ക്ക് ഊര്‍ജമായി നില്‍ക്കുന്നത് എടപ്പാള്‍ സ്വദേശിയായത് കേരളത്തിനും അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്.

വൈസ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫായ അദ്ദേഹം പുതിയ ദൗത്യങ്ങളുടെ പ്രവര്‍ത്തനത്തിലാണ്. നാവിക സേനയിലെ രണ്ടാമത്തെ പദവിയാണ് അദ്ദേഹം അലങ്കരിക്കുന്നത്. തിരക്കിനിടെയിലും അശോക് കുമാര്‍ കഴിഞ്ഞ ദിവസം എടപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. നാവികസേനയില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിക്കും മുന്‍പേ അദ്ദേഹം തമിഴ്‌നാട് പോലീസിലും സേവനം അനുഷ്ഠിച്ചിരുന്നു. എടപ്പാള്‍ കാലടി വളപ്പില്‍ കെവി ഗോപാലന്റെയും പോത്തനൂര്‍ ഏറത്ത് തെക്കൂട്ടയില്‍ പരേതയായ സുശീലയുടെയും മകനാണ് ജി അശോക് കുമാര്‍. ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം തമിഴ്‌നാട് സൈനിക് സ്‌കൂളിലായിരുന്നു.

1978ല്‍ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. ഒരു വര്‍ഷം മുന്‍പാണ് വൈസ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫായി നിയമിതനായത്. ഭാര്യ ഷൊറണൂര്‍ കവളപ്പാറ സ്വദേശിനി ഗീത. ശ്രുതിയും സ്വാതിയും മക്കളാണ്.

Exit mobile version