സന്നിധാനം ഇപ്പോള്‍ സമാധാനാന്തരീക്ഷത്തില്‍, ഭക്തര്‍ യാത്രതുടരണം..! അയ്യപ്പന്മാരെ സ്വാഗതം ചെയ്ത് മേല്‍ശാന്തിമാര്‍

സന്നിധാനം: അയ്യപ്പഭക്തരെ സ്വാഗതം ചെയ്ത് ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍. സന്നിധാനത്ത് പൂര്‍ണമായും സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. യാത്ര മുടക്കരുത്, നിരോധനാഞ്ജ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വൈകാതെ നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.

അയ്യപ്പന്‍മ്മാരുടെ ഒഴുക്ക് കൂടിയത് സ്വാമി വൈഭവമെന്ന് ശബരിമല മേല്‍ശാന്തി വ്യക്തമാക്കി. അതേസമയം ആദ്യഘട്ടത്തിലുണ്ടായിരുന്ന ആശങ്ക പൂര്‍ണമായും നീങ്ങി. സ്വാമിമാര്‍ക്ക് ദര്‍ശനത്തിനും നെയ്യഭിഷേകമുള്‍പ്പെടെയുള്ള ചടങ്ങ് പൂര്‍ത്തീകരിക്കുന്നതിനും തടസമില്ല.

വ്യാജ പ്രചരണങ്ങളിലൂടെ ശബരിമലയെ തളര്‍ത്തരുതെന്നും മേല്‍ശാന്തിമാര്‍ അഭിപ്രായപ്പെട്ടു

Exit mobile version