ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് തേങ്ങ; ഡ്രൈവർക്ക് പരിക്ക്

കൊല്ലം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് തേങ്ങ. ബസിന്റെ ചില്ലിലേക്ക് തേങ്ങ പതിച്ചതോടെ ചില്ല് ചിന്നിചിതറുകയും ചെയ്തു. വാഹനം ഓടിക്കുകയായിരുന്ന ഡ്രൈവർ വിജയകുമാറിന് പരിക്കേറ്റു. കണ്ണിനാണ് സാരമായി പരിക്കേറ്റത്.

കെഎസ്ആർടിസി പത്തനംതിട്ട-കൊല്ലം റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന വേണാട് ബസിന്റെ ചില്ലാണ് തകർത്തത്. ഡ്രൈവർ വിജയകുമാറിനു കണ്ണിനു പരുക്കേറ്റെങ്കിലും മറ്റാർക്കും അപായമുണ്ടായില്ല. കൊല്ലം ചവറയിലെ മുഖം മൂടി ജങ്ഷനിൽ വെച്ച് ഇന്നു രാവിലെയായിരുന്നു സംഭവം നടന്നത്.

Exit mobile version