സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത് “999” പേര്‍

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 999 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ന് മാത്രം 32 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 1303 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.

രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. തൃശ്ശൂര്‍ ജില്ലയിലായിരുന്നു ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് ആകെ 2322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 19 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

അതെസമയം സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്താകെ 78 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും വര്‍ധിച്ചു. വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version