കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ട്; സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകും; മുന്നറിയിപ്പ് നല്‍കി ഐഎംഎ

കൊച്ചി: കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവന്‍. സമൂഹവ്യാപനം മറച്ചു വച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സാമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തം മാത്രമായി കണക്ക് ആക്കാതെ സര്‍ക്കാര്‍ അത് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ഐഎംഎ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ കാര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കും തെറ്റ് പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പാന്‍ഡമിക്ക് ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൊറോണ മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version