കൊച്ചി: സ്‌കൂള്‍ കുട്ടികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ വിഹിതം കിറ്റായി നല്കുമെന്ന് മന്ത്രി പി.തിലോത്തമന്‍. കൂപ്പണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വഴി വാങ്ങാം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കാണ് കൂപ്പണുകള്‍ നല്‍കുക.
ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് 391 രൂപയുടെയും എല്‍പി, യുപി വിഭാഗത്തിന് 261 രൂപയുടെയും പലവ്യഞ്ജനങ്ങളും 4 കിലോ വീതം അരിയുമാണു നല്കുക. സംസ്ഥാനത്തെ 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
കൂപ്പണ്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ സ്‌കൂളിലെത്തണം. ഇതിനു സ്‌കൂളുകള്‍ക്കു സൗകര്യപ്രദമായ ദിവസവും സമയവും നിശ്ചയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സ്‌കൂളുകള്‍ അടച്ചതോടെ ഉച്ചഭക്ഷണ വിതരണം മുടങ്ങിയിരുന്നു. ഈ സമയത്തെ അരിയും പലവ്യഞ്ജനങ്ങളുമാണു കുട്ടികള്‍ക്കു നല്കുക.