അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് മുറിയിൽ കയറി വാതിലടച്ചു; പിന്നെ കണ്ടത് തൊട്ടിൽ കെട്ടിയ സാരിയിൽ കുരുങ്ങി മരിച്ച ഏഴുവയസുകാരനെ; സംഭവം കണ്ണൂരിൽ

കണ്ണൂർ: ഏഴുവയസുകാരൻ വീടിനകത്തെ തൊട്ടിൽ കെട്ടിയ സാരിയിൽ കഴുത്തുകുരുങ്ങി മരിച്ചനിലയിൽ. കണ്ണൂർ വാരത്താണ് സംഭവം. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. റിജ്വൽ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്.

ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു റിജ്വലും കുടുംബവും. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തു. ഇതിനുപിന്നാലെ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് റിജ്വലിനെ കണ്ടെത്തിയതെന്ന് ചക്കരക്കൽ സിഐ വിനോദൻ പറഞ്ഞു.

കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയിൽ എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്റെ മുത്തശ്ശിയും പ്രതികരിച്ചു.

Exit mobile version