തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കൊവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ നിന്നു ചാടിപ്പോയ 33 വയസുകാരനായ ആനാട് സ്വദേശിയാണ് മരിച്ചത്. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം

ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ നിന്നും ചാടിപ്പോയ ഇയാളെ തിരിച്ച് എത്തിച്ചേങ്കിലും ഇന്ന് രാവിലെ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ തുണിയുപയോഗിച്ച് തൂങ്ങുകയായിരുന്നു. ഇന്നലെയാണ് കൊവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു.

ആശുപത്രിവേഷത്തിലാണ് ഇയാള്‍ മുങ്ങിയത്. ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു.കടുത്ത മദ്യാസക്തിയുള്ള ഇയാള് അസ്വസ്ഥതകള് പ്രകടിപ്പിച്ചിരുന്നു. വിത്ത്‌ഡ്രോവല് സിന്‌ഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാള്ക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു.

തമിഴ്‌നാട്ടില്‍ നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത്. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.

Exit mobile version