എല്‍എല്‍എം കോഴ്‌സിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ 28ന്

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും എല്‍എല്‍എംമിന്റെ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ 28ന് നടത്തും.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍. www.cee.kerala.gov.in വഴി ജൂണ്‍ 15 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. എല്‍എല്‍ബി പരീക്ഷയുടെ നിലവാരത്തില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങള്‍ വീതമുള്ള രണ്ട് പാര്‍ട്ട് ആണ് പരീക്ഷയ്കയ്ക്ക് ഉണ്ടാവുക. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Exit mobile version