സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി, ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 40 പേര്‍ നിരീക്ഷണത്തില്‍

Covid Updates| Bignewslive

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാ കുമാരന്‍ ആണ് മരിച്ചത്. 87 വയസായിരുന്നു. ഗുരുതരമായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചയുടന്‍ മരണപ്പെടുകയായിരുന്നു. ജില്ലയില്‍ ഇത് രണ്ടാമത്തെ കൊവിഡ് മരണമാണ്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി ഉയരുകയും ചെയ്തു. കുമാരന്‍ ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെയാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എവിടെനിന്നാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Exit mobile version