മലപ്പുറത്ത് കൊറോണ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: കൊറോണ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മലപ്പുറത്ത് മരിച്ചു. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് കുഞ്ഞിന് ശ്വാസതടസ്സമുണ്ടായത്. തുടര്‍ന്ന് കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ നിരീക്ഷണത്തിലും ചികിത്സയിലും കഴിയവെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മരിച്ചത്. കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഫുട്‌ബോള്‍ താരവുമായ ഹംസക്കോയ (61) കൊറോണ ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞദിവസം മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 111 പേര്‍ക്കാണ്.

Exit mobile version