ഒല്ലൂരിലെ രണ്ട് ജ്വല്ലറികളില്‍ മോഷണം; അഞ്ചരക്കിലോ വെള്ളി നഷ്ടമായി

ഒല്ലൂര്‍ ആത്മിക ജ്വല്ലറിയില്‍ നിന്ന് 4.500 കിലോയും, അന്ന ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ വെള്ളിയുമാണ് നഷ്ടമായത്

തൃശ്ശൂര്‍: ഒല്ലൂരില്‍ രണ്ട് ജ്വല്ലറികളില്‍ മോഷണം. 5.500 കിലോഗ്രാം വെള്ളി നഷ്ടപ്പെട്ടു. ഒല്ലൂര്‍ ആത്മിക ജ്വല്ലറിയില്‍ നിന്ന് 4.500 കിലോയും, അന്ന ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ വെള്ളിയുമാണ് നഷ്ടമായത്.

മോഷ്ടാക്കള്‍ക്ക് ആത്മിക ജ്വല്ലറിയിലെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ സാധിക്കാത്തത് വന്‍ കവര്‍ച്ച ഒഴിവാക്കാനായി. കഴിഞ്ഞ വര്‍ഷം ഒല്ലൂരിലെ ജ്വല്ലറിയില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചിരുന്നു.

Exit mobile version