തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിച്ചത്, പ്രവാസികളെ മുഴുവന്‍ കേന്ദ്രത്തിനെതിരാക്കുക എന്ന ഗൂഡോദ്ദേശമായിരുന്നു മുഖ്യനെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിച്ചതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ഏപ്രില്‍ 11 ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പ്രവാസികളെയെല്ലാം മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക വിമാന സര്‍വ്വീസ് വേണമെന്നും വരുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാന്‍ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ പറയുന്നത് എല്ലാവരും വന്നാല്‍ ബുദ്ധിമുട്ടാണെന്നാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രി കരുതിയത് കേന്ദ്രസര്‍ക്കാര്‍ ഉടനെയൊന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ പോകുന്നില്ലെന്നായിരുന്നുവെന്നും തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് മുഖ്യമന്ത്രി അന്നു കളിച്ചതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രവാസികളെ മുഴുവന്‍ കേന്ദ്രത്തിനെതിരാക്കുക എന്ന ഗൂഡോദ്ദേശമായിരുന്നു മുഖ്യനന്നുണ്ടായിരുന്നത്. ഈ കോവിഡ് ദുരിതകാലത്തും രാഷ്ട്രീയം കളിക്കുന്നത് മറ്റാരുമല്ല പിണറായി വിജയന്‍ തന്നെയാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഏപ്രില്‍ 11 ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പ്രവാസികളെയെല്ലാം മടക്കിക്കൊണ്ടുവരാന്‍ പ്രത്യേക വിമാന സര്‍വ്വീസ് വേണമെന്നും വരുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാന്‍ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ പറയുന്നു എല്ലാവരും വന്നാല്‍ ബുദ്ധിമുട്ടാണെന്ന്. അന്നു കരുതിയത് കേന്ദ്രസര്‍ക്കാര്‍ ഉടനെയൊന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ പോകുന്നില്ലെന്നായിരുന്നു. തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് മുഖ്യമന്ത്രി അന്നു കളിച്ചത്. പ്രവാസികളെ മുഴുവന്‍ കേന്ദ്രത്തിനെതിരാക്കുക എന്ന ഗൂഡോദ്ദേശമായിരുന്നു മുഖ്യനന്നുണ്ടായിരുന്നത്. ഈ കോവിഡ് ദുരിതകാലത്തും രാഷ്ട്രീയം കളിക്കുന്നത് മറ്റാരുമല്ല പിണറായി വിജയന്‍ തന്നെയാണ്.

Exit mobile version