കെ ഗോപാലകൃഷ്ണന്‍ മലപ്പുറം ജില്ലാകലക്ടര്‍; ജാഫര്‍ മാലിക്കിന് സ്ഥലംമാറ്റം

മലപ്പുറം: മലപ്പുറത്തിന്റെ ജനകീയനായ കലക്ടര്‍ ജാഫര്‍ മാലിക്കിന് സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ലാ കലക്ടറായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജില്ലാകലക്ടര്‍മാരെ മാറ്റി ഉത്തരവിറക്കിയത്. തിരുവനന്തപുരം കലക്ടറായി നവ്ജോത് ഖോസയെ പകരം നിയമിച്ചു. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയാണ് നവ്ജോത് ഖോസ.

2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് തമിഴ്നാട് നാമക്കല്‍ സ്വദേശിയാണ് കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവില്‍ സര്‍വീസ് നേടിയത്. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ കാലത്തും, കോവിഡ് പ്രതിരോധത്തിലും ഇദ്ദേഹമെടുത്ത മുന്‍കരുതലുകള്‍ ചര്‍ച്ചയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഡാം തുറന്നിവിട്ടതുമായി ബന്ധപ്പെട്ട് നഗരസഭ അടക്കം കെ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Exit mobile version