വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയി: കണ്ടക്ടര്‍ക്കെതിരെ കലക്ടറുടെ നടപടി; ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യാന്‍ ഉത്തരവിറക്കി

വേങ്ങര: സ്‌കൂള്‍ വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ ഇറക്കാതെ ഒരു കിലോമീറ്റര്‍ അകലെ ഇറക്കിയ സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടി. സംഭവത്തില്‍ കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ആയി ജോലിചെയ്യാന്‍ കലക്ടര്‍ ജാഫര്‍ മാലിക്ക് ഉത്തരവിറക്കി. 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യേണ്ടത്.

കഴിഞ്ഞദിവസമാണ് സഹോദരനൊപ്പം യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ, ബസ് സ്റ്റോപ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഇറക്കിയത്. ‘അനിയന്‍ ഇറങ്ങാനുണ്ട്’ എന്നു പലതവണ വിളിച്ചുപറഞ്ഞിട്ടും, ബസ് മുന്നോട്ടെടുക്കാന്‍ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിക്കുകയായിരുന്നു.

വിദ്യാര്‍ഥി, കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആര്‍ടിഒ അന്വേഷണം നടത്തിയിരുന്നു. അതിനു ശേഷം കലക്ടറാണ് കണ്ടക്ടറെ നല്ല നടപ്പിനു വിട്ടത്.

Exit mobile version