“പറവൂര്‍ നിയോജ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റെനിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ തയ്യാറാണ്”; വിഡി സതീശന്‍

തൃശ്ശൂര്‍: വിദേശത്ത് നിന്ന് പറവൂര്‍ നിയോജ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റെനിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ തയ്യാറാണെന്ന് വിഡി സതീശന്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്‍ ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ് അവരവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് മടങ്ങിയെത്താന്‍ നിര്‍ബന്ധിതരായതാണവര്‍. വിസിറ്റിംഗ് വിസക്കു പോയി ജോലി കിട്ടാതെ മടങ്ങുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതു കൊണ്ട് കുടുംബത്തെ തിരികെ അയക്കുന്നവര്‍ ഇവരൊക്കെയാണ് മടങ്ങിയെത്തുന്നവര്‍. അതില്‍ പണമുള്ളവര്‍ പെയ്ഡ് ക്വാറന്റെനിലേക്ക് പോകും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതമാണ്.- വിഡി സതീശന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചിലവ് അവരവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം. വിദേശത്ത് നിന്ന് മടങ്ങിയെത്താന്‍ നിര്‍ബന്ധിതരായതാണവര്‍. വിസിറ്റിംഗ് വിസക്കു പോയി ജോലി കിട്ടാതെ മടങ്ങുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, ശമ്പളം പകുതിയായി വെട്ടിക്കുറച്ചതു കൊണ്ട് കുടുംബത്തെ തിരികെ അയക്കുന്നവര്‍ ഇവരൊക്കെയാണ് മടങ്ങിയെത്തുന്നവര്‍. അതില്‍ പണമുള്ളവര്‍ പെയ്ഡ് ക്വാറന്റെനിലേക്ക് പോകും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതമാണ്. പറവൂര്‍ നിയോജ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റെനിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ എം എല്‍ എ എന്നുള്ള നിലയില്‍ ഞാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിക്കുന്നു.

Exit mobile version