കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണപുരത്താണ് പ്രവര്‍ത്തകന് വെട്ടേറ്റത്. കണ്ണപുരത്തെ തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്.

തലയ്ക്കും കൈക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്തു. ആക്രമണത്തില്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ നന്ദകുമാറിന്റെ വീട്ടിലും ഇതേത്തുടര്‍ന്ന് ബോംബേറ് ഉണ്ടായി. കണ്ണപുരത്തെ വീടിന് നേരെയായിരുന്നു ആക്രമണം. അതേസമയം, ബോംബേറില്‍ ആളപായമില്ല. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപിയും ആരോപിച്ചു.

Exit mobile version