സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടിയവരെ പിടികൂടി ക്വാറന്റീനിലേക്ക് മാറ്റി; നാലുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് സിഗ്നല്‍ കിട്ടാതെ നിര്‍ത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടിയവരെ പോലീസ് പിടികൂടി ക്വാറന്റീനിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ശനിയാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയില്‍ നിന്ന് വന്ന സ്‌പെഷല്‍ ട്രെയിന്‍ സിഗ്‌നല്‍ കിട്ടാതെ ഉപ്പളയില്‍ നിര്‍ത്തിയപ്പോഴാണ് നാലുപേര്‍ ഇറങ്ങി ഓടിയത്. ഇവര്‍ ഒരു ഓട്ടോയില്‍ കയറി സ്ഥലം വിടുകയായിരുന്നു.

ഈ സംഭവം കണ്ട ഒരാള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഉടന്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടിയവരെ കുമ്പളയില്‍ കണ്ടെത്തി സര്‍ക്കാര്‍ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു.

Exit mobile version